മലപ്പുറം മാരത്തൺ: ആനന്ദ് കൃഷ്‌ണൻ ജേതാവ്

Mail This Article
മഞ്ചേരി ∙ മലയാള മനോരമയും സിൽമണി കോർപറേഷനും ചേർന്നു സംഘടിപ്പിച്ച മലപ്പുറം മാരത്തണിൽ, ഹാഫ് മാരത്തൺ വിഭാഗത്തിൽ മഞ്ചേരി സ്വദേശി മംഗലശേരി കാളിയാർതൊടി ആനന്ദ് കൃഷ്‌ണൻ (23) ജേതാവായി. കോതമംഗലം എംഎ കോളജ് വിദ്യാർഥിയാണ്. 30,000 രൂപയാണ് സമ്മാനം.
തിരുവനന്തപുരം ചെമ്പഴന്തി ലജു ഭവനിൽ മനോജ് രണ്ടാം സ്ഥാനവും (20,000 രൂപ) ബെംഗളുരു സ്വദേശി സുരേഷ് കുമാർ മൂന്നാം സ്ഥാനവും (10,000 രൂപ) നേടി. വനിതകൾക്കായുള്ള 10 കിലോമീറ്റർ ഓട്ടത്തിൽ, കൊല്ലങ്കോട് സ്വദേശിയും കോതമംഗലം എംഎ കോളജ് വിദ്യാർഥിയുമായ എൻ.പൗർണമി ജേതാവായി (15,000 രൂപ). കുറ്റ്യാടി സ്വദേശിയും കോട്ടയം അസംപ്ഷൻ കോളജ് വിദ്യാർഥിയുമായ കെ.എസ്.ശിൽപ രണ്ടാം സ്ഥാനവും (10,000 രൂപ) താമരശ്ശേരി സ്വദേശിയും എംഎ കോളജ് വിദ്യാർഥിയുമായ കെ.പി.സനിക മൂന്നാം സ്ഥാനവും (5,000) നേടി. 3 കിലോമീറ്ററിൽ വയനാട് പാലക്കോട്ടു പറമ്പിൽ ജിജിൽ ജേതാവായി.