ശ്രീജേഷിന്റെ സേവിൽ ഇന്ത്യയ്ക്ക് ജയം
Mail This Article
×
ഭുവനേശ്വർ ∙ മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ് രക്ഷകനായി അവതരിച്ച എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കി മത്സരത്തിൽ സ്പെയിനെതിരെ ഇന്ത്യയ്ക്ക് ജയം (8-7). നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതം നേടിയതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഇരു ടീമുകളും 7–7 എന്ന നിലയിൽ നിന്നപ്പോഴാണ് ലളിത് കുമാർ ഉപാധ്യായ ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. സ്പെയിൻ ക്യാപ്റ്റൻ മാർക് മിറെല്ലസിന്റെ ഷോട്ട് ശ്രീജേഷ് തടഞ്ഞതോടെ ഇന്ത്യ വിജയത്തിലേക്ക്. നാളെ നടക്കുന്ന മത്സരത്തിൽ നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളികൾ.
English Summary:
India wins in FIH Hockey Pro League
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.