ADVERTISEMENT

ആരാധകർക്കൊപ്പം ഫൊട്ടോയെടുക്കുന്ന ഈ പാക്കിസ്ഥാൻ താരം (നടുവിൽ) മറ്റാരുമല്ല; സ്ക്വാഷിലെ എക്കാലത്തെയും മികച്ച താരമായ ജഹാംഗിർ ഖാൻ തന്നെ! സ്ക്വാഷ് ചാംപ്യൻമാർക്കു പ്രശസ്തമായ പാക്കിസ്ഥാനിലെ ഖാൻ കുടുംബത്തിൽ പിറന്ന ജഹാംഗിർ 1981 മുതൽ 1986 വരെ അക്ഷരാർഥത്തിൽ സ്ക്വാഷ് കോർട്ടിനെ അടക്കി ഭരിച്ചു: തുടർച്ചയായ 555 മത്സരങ്ങളിൽ ജയം.

ലോക കായികചരിത്രത്തിലെ സമാനതകളില്ലാത്ത വിജയപരമ്പരകളിലൊന്ന്. ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ കരിയറിൽ ജഹാംഗിർ നേടിയത് 10 ബ്രിട്ടിഷ് ഓപ്പൺ, 6 ലോക ഓപ്പൺ കിരീടങ്ങൾ. വിരമിച്ചതിനു ശേഷം 2002 മുതൽ 2008 വരെ ലോക സ്ക്വാഷ് ഫെഡറേഷന്റെ പ്രസിഡന്റായി ചുമതല വഹിച്ച ജഹാംഗിർ (60) ഇപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദി സ്ഥാപിച്ച ചാരിറ്റി ഫൗണ്ടേഷന്റെ പ്രസിഡന്റാണ്.

English Summary:

Sport the star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com