Sport ദ് സ്റ്റാർ

Mail This Article
ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരം മേരി ഫൗളർക്കൊപ്പം നിൽക്കുന്ന ഈ വ്യക്തി (വലത്) 2000 സിഡ്നി ഒളിംപിക്സിൽ ഓസ്ട്രേലിയയുടെ അഭിമാനതാരങ്ങളിലൊരാളായിരുന്നു– അത്‌ലീറ്റ് കാത്തി ഫ്രീമാൻ. ഓസ്ട്രേലിയയിലെ ആദിമവംശജരുടെ പ്രതിനിധിയായി ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദീപം തെളിയിച്ച കാത്തി പിന്നീട് 400 മീറ്റർ ഓട്ടത്തിൽ സ്വർണവും നേടി.
1996 അറ്റ്‍ലാന്റ ഒളിംപിക്സിൽ ഇതേ ഇനത്തിൽ തന്നെ വെള്ളിയും നേടിയിരുന്നു. ലോക ചാംപ്യൻഷിപ്പിൽ 2 സ്വർണവും കോമൺവെൽത്ത് ഗെയിംസിൽ 4 സ്വർണവും നേടിയിട്ടുള്ള താരം വിരമിച്ചതിനു ശേഷം സ്വന്തം പേരിൽ ഒരു ചാരിറ്റി ഫൗണ്ടേഷനും സ്ഥാപിച്ചു. മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ് അൻപത്തിയൊന്നുകാരി കാത്തി.
യോഗ്യതാ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 10–0നു തോൽപിച്ച് പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയ ഓസ്ട്രേലിയൻ വനിതാ ടീമിനെ അഭിനന്ദിക്കാൻ ഇന്നലെ മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കാത്തി.