പാരിസ് ∙ ഒളിംപിക്സിന് മുൻപ് പാരിസിൽ കീരീടമുയർത്തി ഇന്ത്യയുടെ സാത്വിക് സായ‌്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം. ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൻ പുരുഷ ഡബിൾസ് ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ജെ ഹുവേയ്– യാങ് പോ ഹുയാൻ സഖ്യത്തെയാണ് (21-11, 21-17) തോൽപിച്ചത്. ഒളിംപിക്സിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായ സാത്വിക്–ചിരാഗ് കൂട്ടുകെട്ടിന്റെ ഈ സീസണിലെ ആദ്യ കിരീടവും ഫ്രഞ്ച് ഓപ്പണിലെ രണ്ടാം കിരീടവുമാണിത്. 

English Summary:

Satwik-Chirag win french open title