ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക് യോഗ്യതാ റൗണ്ടിൽ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഇന്ത്യൻ ബോക്സിങ് ടീം ഹൈ പെർഫോമൻസ് ഡയറക്ടർ ബെർണാഡ് ഡൺ. ലോക ഒളിംപിക് ബോക്സിങ് ക്വാളിഫയറിൽ മത്സരിക്കുന്ന ടീമിനൊപ്പം ഇറ്റലിയിലുള്ള ഡൺ അവിടെ നിന്ന് ഇമെയിൽ വഴിയാണ് രാജിക്കത്ത് ഇന്ത്യൻ ബോക്സിങ് ഫെഡറേഷന് അയച്ചത്.  ഏഷ്യൻ ഗെയിംസും ലോക ഒളിംപിക് ക്വാളിഫയറും വഴി ഒരൊറ്റ ഇന്ത്യൻ പുരുഷ ബോക്സറും പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയിട്ടില്ല. കോച്ച് ദിമിത്രി ദിമിത്രുക്കിന്റെ സ്ഥാനവും ഇതോടെ നഷ്ടപ്പെടാനാണ് സാധ്യത. 

English Summary:

Boxing: High Performance Director Bernard Dunne resigns as India fail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com