ADVERTISEMENT

ട്രാക്കിൽ മക്കൾക്കൊപ്പം ഇരിക്കുന്ന ഈ ‘അതിശക്ത’യായ അമ്മയെ മനസ്സിലായോ? മുൻ ന്യൂസീലൻഡ് ഷോട്പുട് താരം വലേറി ആഡംസ് ആണിത്. ലോക അത്‌ലറ്റിക്സിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വലേറി 2008, 2012 ഒളിംപിക്സുകളിൽ ഷോട്പുട്ടിൽ സ്വർണം നേടി.

ഔട്ട്ഡോർ, ഇൻഡോർ വിഭാഗങ്ങളിലായി 8 ലോക ചാംപ്യൻഷിപ് സ്വർണവും വലേറിയുടെ പേരിലുണ്ട്. 2010 മുതൽ 2015 വരെ ഷോട്പുട് ഫീൽഡിനെ അടക്കി ഭരിച്ച വലേറി ഇക്കാലയളവിൽ തുടരെ 56 മത്സരങ്ങളിലാണ് അപരാജിതയായി മുന്നേറിയത്. വലേറിയുടെ കരിയർ ബെസ്റ്റ് പ്രകടനമായ 21.24 മീറ്റർ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പുകളിലെ റെക്കോർഡാണ്.

2022ൽ വിരമിച്ചതിനു ശേഷം കായികഭരണരംഗത്ത് സജീവമായ വലേറി (39) ഇപ്പോൾ ലോക അത്‌ലറ്റിക് സംഘടനയുടെ അത്‌ലീറ്റ്സ് കമ്മീഷന്റെ ചെയർപഴ്സൻ ആണ്.

English Summary:

Sport the star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com