ADVERTISEMENT

കൊച്ചി ∙ വനിതാ കായിക താരങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് അഞ്ജു ബോബി സ്‌പോർട്‌സ് ഫൗണ്ടേഷനും കൊക്ക-കോള ഇന്ത്യയും 3 വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ലോകോത്തര പരിശീലന സൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള ട്രാക്ക് ആൻഡ് ഫീൽഡ് ഉപകരണങ്ങൾ, ജിം ഉപകരണങ്ങൾ എന്നിവ നൽകി കൊക്ക-കോള അഞ്ജു ബോബി സ്‌പോർട്‌സ് ഫൗണ്ടേഷനെ പിന്തുണയ്ക്കും.

ഒളിംപിക് താരം അഞ്ജു ബോബി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ഈ ഫൗണ്ടേഷൻ അടുത്ത തലമുറയിലെ വനിതാ കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്  പ്രവർത്തിക്കുന്നത്. ജൂനിയർ നാഷണൽ ലോങ് ജംപ് ചാമ്പ്യൻ ഷൈലി സിങ്ങും ഫൗണ്ടേഷന്റെ ഭാഗമാണ്. കൊക്ക-കോള ഇന്ത്യയുടെ #ഷീദിഡിഫറൻസ് എന്ന കാംപയിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

4 ഷിപ്പിങ് കണ്ടെയ്‌നറുകളെ ഫിസിയോതെറ‌പ്പി മുറിയും സ്‌റ്റോറേജ് സൗകര്യവും പാന്‍ട്രിയും റസ്റ്റ് റൂമുമാക്കി മാറ്റി. ഇതിനുപുറമെ, അത്യാധുനിക ജിം ഉപകരണങ്ങള്‍ ലഭ്യമാക്കുകയും മഴവെള്ള സംഭരണിയോടു കൂടിയ വിശാലമായ പരിശീലന ഗ്രൗണ്ട് രുപപ്പെടുത്തി എടുക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ, അക്കാദമിയുടെ 3 വർഷത്തെ പാട്ടവാടകയും കൊക്ക-കോള ഏറ്റെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com