ADVERTISEMENT

ടൊറന്റോ (കാനഡ)∙ കാൻഡിഡേറ്റ്സ് ചെസ് ഫോട്ടോ ഫിനിഷിലേക്ക്. ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള ടൂർണമെന്റ് അവസാനിക്കാൻ 2 റൗണ്ട് മാത്രം ശേഷിക്കെ മൂന്നുപേരാണ് 7.5 പോയിന്റുമായി മുന്നിൽ. ഇന്ത്യയുടെ ഡി. ഗുകേഷ്, അമേരിക്കയുടെ നകാമുറ, റഷ്യയുടെ യാൻ നീപോംനീഷി എന്നിവർ. ഗുകേഷ് നിജത് അബസോവിനെയും നകാമുറ അലിറേസ ഫിറൂസ്ജയെയും തോൽപിച്ചപ്പോൾ ഒറ്റയ്ക്കു മുന്നിൽ നിന്നിരുന്ന യാൻ നീപോംനീഷി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയോടു സമനില വഴങ്ങി. ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ തോൽപിച്ച അമേരിക്കൻ താരം ഫാബിയാനോ കരുവാന 7 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

വനിതകളിൽ ലീ ലിങ്ജിയെക്കാളും അര പോയിന്റ് ലീഡുമായി ടാൻ സോങ്‌യി (8 പോയിന്റ്) തന്നെയാണ് മുന്നിൽ. ഇന്ത്യയുടെ വൈശാലി രമേഷ് ബാബു, അന്ന മ്യൂസിച്യുകിനെ തോൽപിച്ച് തുടർച്ചയായ മൂന്നാം ജയം നേടി.

English Summary:

Candidate chess championship updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com