ADVERTISEMENT
കൊൽക്കത്ത∙  ഇന്ത്യയെ 3–1ന് തോൽപിച്ച ഇറ്റലി ഡേവിസ് കപ്പ് ടെന്നിസ് വേൾഡ് ഫൈനൽസിലെത്തി. ആദ്യദിനത്തിൽ രണ്ടു സിംഗിൾസും നഷ്ടപ്പെട്ടു പിന്നിലായ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി ഡബിൾസിൽ വിജയം കണ്ടിരുന്നു. റോഹൻ ബൊപ്പണ്ണ– ദിവിജ് ശരൺ സഖ്യം സിമോൺ ബെയേല്ലേലി– മറ്റിയോ ബെരെറ്റിനി സഖ്യത്തെ 4–6, 6–3, 6–4ന് തോൽപിച്ചു. എന്നാൽ റിവേഴ്സ് സിംഗിൾസിലെ ആദ്യ മൽസരത്തിൽ ലോക 37–ാം നമ്പർ താരം ആന്ദ്രിയാസ് സെപ്പി ഇന്ത്യയുടെ ടോപ് റാങ്ക് താരം പ്രഗ്നേഷ് ഗുണ്ണേശ്വരനെ 6–1, 6–4ന് കീഴടക്കിയതോടെ അപരാജിത ലീഡ് ഇറ്റലിക്കു സ്വന്തം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com