ADVERTISEMENT

പാരിസ് ∙ ഒന്നാം റൗണ്ട് തോൽവിയിൽ നിന്ന് ഒന്നാം നമ്പർ താരം നവോമി ഒസാക്ക രക്ഷപ്പെട്ടു. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ സ്ലൊവാക്യയുടെ കരോലിന ഷ്മെയ്ദ്‌ലോവയോട് ആദ്യ സെറ്റ് കൈവിട്ടതിനു ശേഷം തിരിച്ചടിച്ചാണ് ജാപ്പനീസ് താരം ജയിച്ചു കയറിയത് (0–6,7–6,6–1). പുരുഷ സിംഗിൾസിൽ കിരീടപ്രതീക്ഷ കൽപിക്കപ്പെടുന്ന ജർമൻ യുവതാരം അലക്സാണ്ടർ സ്വെരേവും കഷ്ടപ്പെട്ടാണ് ജയിച്ചത്. ഓസ്ട്രേലിയയുടെ ജോൺ മിൽമാനാണ് അഞ്ചാം സീഡായ സ്വെരേവിനെ വിറപ്പിച്ചത് (7–6,6–3,2–6,6–7,6–3).

മഴ പെയ്തപ്പോൾ കളിക്കാൻ വിസമ്മതിച്ചതിനാൽ കാണികളുടെ കൂവൽ കേട്ട ഓസ്ട്രേലിയൻ താരം ബെർണാഡ് ടോമിക് അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സിനോട് തോറ്റു (6–1,6–4,6–1). എട്ടാം സീഡ് അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോ ചിലെ താരം നിക്കോളാസ് ജെറിയെ വീഴ്ത്തി (3–6,6–2,6–1,6–4). വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ താരം ബെലാറൂസിന്റെ വിക്ടോറിയ അസറെങ്ക 2017ലെ ചാംപ്യൻ ലാത്വിയയുടെ ജെലേന ഒസ്റ്റാപെങ്കോയെ തോൽപ്പിച്ചു (6–4,7–6).

പുരുഷന്മ‍ാരിൽ ഡൊമിനിക് തീം, നൊവാക് ജോക്കോവിച്ച്, സ്റ്റാൻ വാവ്‌റിങ്ക എന്നിവരും വനിതകളിൽ സാമന്ത സ്റ്റോസർ, സെറീന വില്യംസ്, ആഷ്‌ലി ബാർട്ടി എന്നിവരും രണ്ടാം റൗണ്ടിലെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com