ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും മുന്നോട്ട്. തന്റെ നാലു വയസ്സുകാരൻ മകൻ സ്റ്റെഫാൻ ആദ്യമായി ഗാലറിയിലെത്തിയ മത്സരത്തിൽ സ്വിറ്റ്സർലൻഡ് താരം ഹെൻറി ലാക്സോനനെയാണ് ജോക്കോ തോൽപ്പിച്ചത് (6–1,6–4,6–3). ‘വൈകാരികമായ മുഹൂർത്തമായിരുന്നു ഇത്. സ്റ്റെഫാൻ ആദ്യമായിട്ടാണ് എന്റെ കളി കാണുന്നത്. അവൻ പതിവില്ലാതെ ക്ഷമ കാണിക്കുകയും ചെയ്തു.’– ജോക്കോവിച്ച് പറഞ്ഞു.

പുരുഷൻമാരിൽ അലക്സാണ്ടർ സ്വെരേവ്, ഡൊമിനിക് തീം എന്നിവരും രണ്ടാം റൗണ്ട് ജയിച്ചു. വനിതകളിൽ സെറീന വില്യംസ് ജപ്പാന്റെ കുറുമി നാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു വിട്ടു (6–3,6–2). ആദ്യ റൗണ്ടിൽ തിരിച്ചടിച്ചു ജയിച്ച ഒന്നാം സീഡ് നവോമി ഒസാക്ക ഇന്നലെ അതാവർത്തിച്ചു. മുൻ ലോക ഒന്നാം നമ്പർ താരം ബെലാറൂസിന്റെ വിക്ടോറിയ അസറെങ്കയെയാണ് ആദ്യ സെറ്റ് നഷ്ടമായ ശേഷം ഒസാക്ക തോൽപ്പിച്ചത് (4–6,7–5,6–3).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com