ADVERTISEMENT

ലണ്ടൻ ∙ മുൻ ലോക ഒന്നാം നമ്പർ താരങ്ങളുടെ പോരാട്ടത്തിൽ വിക്ടോറിയ അസറെങ്കയെ വീഴ്ത്തി റുമാനിയൻ താരം സിമോണ ഹാലെപ് വിമ്പിൾഡൻ ടെന്നിസ് നാലാം റൗണ്ടിൽ കടന്നു (6–3,6–1). പുരുഷന്മ‍ാരിൽ കെവിൻ ആൻഡേഴ്സനും വനിതകളിൽ കരോളിൻ വോസ്നിയാക്കിയും പുറത്തായി.

ഓസ്ട്രേലിയൻ താരം നിക്ക് കിർജിയോസിനെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് റാഫേൽ നദാൽ മൂന്നാം റൗണ്ടിലെത്തി (3–6,6–3,6–7,6–7). കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ ദക്ഷിണാഫ്രിക്കൻ താരം ആൻഡേഴ്സൻ അർജന്റീനയുടെ ഗുയിഡോ പെല്ലയോടാണ് നേരിടുള്ള സെറ്റുകളിൽ തോറ്റത് (6–4,6–3,7–6). ചൈനയുടെ സീഡില്ലാ താരം ഷാങ് ഷുവായ്ക്കു മുന്നിലാണ് മുൻ ലോക ഒന്നാം നമ്പർ വോസ്നിയാക്കി വീണത് (6–4,6–2).

കഴിഞ്ഞ റൗണ്ടിൽ സ്റ്റാൻ വാവ്‌റിങ്കയെ അട്ടിമറിച്ച അമേരിക്കയുടെ ഉയരക്കാരൻ താരം റെയ്‌ലി ഒപെൽക മൂന്നാം റൗണ്ടിൽ മിലോസ് റാവോനികിനു മുന്നിൽ വീണു (7–6,6–2,6–1). സിംഗിൾസിൽ നിന്നു വിട്ടുനിൽക്കുന്ന മുൻ ലോക ഒന്നാം നമ്പർ താരം ആൻഡി മറെ പുരുഷ ഡബിൾസിൽ പങ്കാളി പിയെറി ഹ്യൂസ് ഹെർബർട്ടിനൊപ്പം ആദ്യ റൗണ്ടിൽ ജയം കുറിച്ചു.

English Summary: Simona Halep beat Victoria Azarenka in Wimbledon tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com