ADVERTISEMENT

ലണ്ടൻ ∙ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട മുൻ ജർമൻ ടെന്നിസ് താരം ബോറിസ് ബെക്കറുടെ ട്രോഫികൾക്കും സ്മരണികകൾക്കും ലേലത്തിൽ കിട്ടിയത് 680,000 ബ്രിട്ടിഷ് പൗണ്ട് (ഏകദേശം 5.84 കോടി രൂപ). 1989 ൽ ബെക്കർ യുഎസ് ഓപ്പൺ ജയിച്ചപ്പോൾ കിട്ടിയ ട്രോഫിക്കാണ് ലേലത്തിൽ ഉയർന്ന തുക– 150,250 പൗണ്ട് (ഏകദേശം 1.29 കോടി രൂപ). 2017ലാണ് ഒരു ബ്രിട്ടിഷ് കോടതി ബെക്കറെ പാപ്പരായതായി പ്രഖ്യാപിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ 82 വസ്തുക്കൾ ലേലത്തിനു വയ്ക്കുകയായിരുന്നു.

മൂന്നു വിമ്പിൾഡൻ ഉൾപ്പെടെ 6 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ താരമാണ് ബെക്കർ.ഒരിക്കൽ ആയിരം കോടി പൗണ്ടിന്റെ ആസ്തിയുണ്ടായിരുന്ന ബെക്കർ പാപ്പരായി പ്രഖ്യാപിക്കപ്പെടാൻ കാരണം നൈജീരിയയിലെ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപം മൂലമാണെന്ന രേഖകൾ പുറത്തുവന്നിരുന്നു. നിക്ഷേപം ഭീമമായ നഷ്ടമായതോടെ ബെക്കർക്കു സമ്പാദ്യം മുഴുവൻ നഷ്ടമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com