ADVERTISEMENT

ലണ്ടൻ ∙ എടിപി ഫൈനൽസിൽ ലോക ഒന്നാം നമ്പർ ടെന്നിസ് താരം സ്പെയിനിന്റെ റാഫേൽ നദാലിനു പരാജയത്തുടക്കം. നിലവിലെ ചാംപ്യൻ ജർമനിയുടെ അലക്സാണ്ടർ സ്വെരേവ് 6–2, 6–4ന് നദാലിനെ തകർത്തു.

ഇതാദ്യമായാണു നദാലിനെതിരെ സ്വെരേവ് ജയിക്കുന്നത്. ലോക ഒന്നാം നമ്പർ സ്ഥാനം നിലനിർത്താൻ നൊവാക് ജോക്കോവിച്ചുമായി മത്സരിക്കുന്ന നദാലിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.

ആദ്യ മത്സരത്തിൽ ഡൊമിനിക് തീയെമിനോടു തോറ്റ റോജർ ഫെഡറർ ഇന്നലെ മാറ്റിയോ ബെറെറ്റീനിയെ കീഴടക്കി പ്രതീക്ഷ നിലനിർത്തി (7–6(2), 6–3). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com