ADVERTISEMENT

ലണ്ടൻ ∙ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന് എടിപി ഫൈനൽസ് ടെന്നിസ് ചാംപ്യൻഷിപ് കിരീടം. ഫൈനലിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെയാണ് സിറ്റ്സിപാസ് തോൽപിച്ചത് (6–7,6–2,7–6). 2001ൽ ജേതാവായ ലെയ്ട്ടൻ ഹെവിറ്റിനു ശേഷം കിരീടം ചൂടുന്ന പ്രായം കുറഞ്ഞ താരമാണ് 21കാരനായ സിറ്റ്സിപാസ്.

കഴിഞ്ഞ വർഷം നെക്സ്റ്റ് ജെൻ എടിപി ഫൈനൽസിലും സിറ്റ്സിപാസ് ജേതാവായിരുന്നു. ഫെഡറർ–നദാൽ–ജോക്കോവിച്ച് എന്നിവരെയും തന്റെ തലമുറയിലുള്ള ഡാനിൽ മെദ്‌വദെവ്, അലക്സാണ്ടർ സ്വെരേവ്, ഡൊമിനിക് തീം എന്നിവരെയും മറികടന്നു നേടിയ ജയം അടുത്ത സീസണിൽ സിറ്റ്സിപാസിന് വലിയ ആത്മവിശ്വാസമേകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com