ADVERTISEMENT

ലണ്ടൻ ∙ ലോക 2–ാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഓസ്ട്രിയയുടെ ഡൊമിനിക് തീയെം എടിപി ഫൈനൽസിന്റെ സെമിയിൽ കടന്നു. 16 ഗ്രാൻസ്ലാമും 5 എടിപി ഫൈനൽസ് കിരീടവും നേടിയിട്ടുള്ള ജോക്കോവിച്ചിനെ തകർപ്പൻ പോരാട്ടത്തിലാണു തീയെം കീഴടക്കിയത്.

ആദ്യ സെറ്റ് 6–7ന് (5–7) നഷ്ടമായിട്ടും പതറാതെ പോരാടിയ തീയെം 6–3ന് അടുത്ത സെറ്റ് സ്വന്തമാക്കി. നിർണായക 3–ാം സെറ്റിൽ ടൈബ്രേക്കറിൽ 1–4നു പിന്നിലായിരുന്ന തീയെം ഗംഭീര തിരിച്ചുവരവിലൂടെ ജോക്കോയ്ക്കെതിരെ വിജയം നേടി. ഈ ഗ്രൂപ്പിൽനിന്നു സെമിയിലെത്തുന്ന രണ്ടാമത്തെയാളെ തീരുമാനിക്കാൻ ജോക്കോവിച്ച് ഇന്ന് റോജർ ഫെഡററുമായി ഏറ്റുമുട്ടും.

5 തവണ എടിപി ഫൈനൽസ് ജയിച്ചിട്ടുള്ള ജോക്കോവിച്ചിന് മികച്ച എതിരാളിയാണ് 6 തവണ ജേതാവായ ഫെഡറർ. ഈ വർഷത്തെ വിംബിൾഡൻ ഫൈനലിന്റെ ആവർത്തനമാവും മത്സരം. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ റാഫേൽ നദാൽ 6–7 (7–3), 6–3, 7–6 (7–4)ന് ഡാനിൽ മെദ്‍വെദേവിനെ മറികടന്ന് പ്രതീക്ഷ നിലനിർത്തി.

നിർണായകമായ മൂന്നാം സെറ്റിൽ 0–4നു പിന്നിൽ നിന്ന നദാൽ ഗംഭീരമായി പൊരുതി മത്സരം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ നദാൽ തോറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com