ADVERTISEMENT

സിഡ്നി ∙ എടിപി കപ്പ് ടെന്നിസിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് സെർബിയ, റഷ്യ, ഓസ്ട്രേലിയ ടീമുകൾ. സിംഗിൾസിലും ഡബിൾസിലും ജയം നേടി നൊവാക് ജോക്കോവിച്ച് തിളങ്ങിയ പോരാട്ടത്തിൽ ഫ്രാൻസിനെ 2–1നു തോൽപിച്ചാണു സെ‍ർബിയ ക്വാർട്ടറിൽ കടന്നത്.

ആദ്യ സിംഗിൾസിൽ സെർബിയയുടെ ദുസാൻ ലജോവിക് തോറ്റതോടെ ഫ്രാൻസ് മുന്നിലെത്തി. എന്നാൽ, ഗെയ്‍ൽ മോൺഫിൽസിനെ തോ‍ൽപിച്ചു ജോക്കോവിച്ച് സെർബിയയെ ഒപ്പമെത്തിച്ചു.

ഡബിൾസിൽ ജോക്കോ – വിക്ടർ ട്രോയിക്കി സഖ്യം ജയം നേടിയതോടെ സെർബിയ മുന്നോട്ട്. യുഎസിനെ തോൽപിച്ചാണു റഷ്യ ക്വാർട്ടറിലെത്തിയത്.

കാനഡയെ തോൽപിച്ച ഓസ്ട്രേലിയയുടെ മുന്നേറ്റം എളുപ്പമാക്കിയതു ജർമനിയാണ്. സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ ഗ്രീസ്, ജർമനിയോടു തോറ്റതോടെ ഓസ്ട്രേലിയ അവസാന എട്ടിൽ ഇടംപിടിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com