ADVERTISEMENT

ഓക്‌ലൻഡ് ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം സെറീന വില്യംസിന്റെ കൈകളിലേക്ക് ഒരു ടെന്നിസ് കിരീടം വന്നതിനേക്കാൾ ആരാധകരെ സന്തോഷിപ്പിച്ചത് തനിക്കു ലഭിച്ച സമ്മാനത്തുക ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനായി താരം നൽകിയപ്പോഴായിരിക്കും. ഡബ്ല്യുടിഎ (രാജ്യാന്തര ടെന്നിസ് അസോസിയേഷൻ) ടൂർണമെന്റുകളിൽ 2017നു ശേഷം ആദ്യമായാണ് യുഎസ് താരം സെറീന ഒരു ഫൈനൽ ജയിക്കുന്നത്. 

നാട്ടുകാരിയായ ജസീക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–3, 6–4) മറികടന്നായിരുന്നു സെറീനയുടെ കിരീട നേട്ടം. ഇതോടെ സെറീനയുടെ ആകെ ഡബ്ല്യുടിഎ കിരീടങ്ങളുടെ എണ്ണം എഴുപത്തിമൂന്നായി. 

‘കഴിഞ്ഞ 20 വർഷമായി ഞാൻ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട നഗരമാണത്. ഓസ്ട്രേലിയയിൽ ഇങ്ങനെയൊരു വിപത്ത് നടന്നെന്നറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. ഈ തുക അവർക്ക് അവകാശപ്പെട്ടതാണ്. ടൂർണമെന്റ് തുടങ്ങും മുൻപേ ഞാൻ മനസ്സിലുറപ്പിച്ച തീരുമാനമായിരുന്നു ഇത്’ – പുരസ്കാര വേദിയിൽ സമ്മാനത്തുക ഏറ്റുവാങ്ങിയതിനു പിന്നാലെ സെറീന പറഞ്ഞു.

English Sumamry: Serena Williams donates prize money to bushfire appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com