ADVERTISEMENT

മെൽബൺ ∙ തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മുൻനിര താരങ്ങളായ റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് സെറീന വില്യംസ് എന്നിവർക്ക് ആദ്യമത്സരത്തിൽ ദുർബലരായ എതിരാളികൾ.

ലോക ഒന്നാം നമ്പർ താരം നദാലിന് ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനാണ് എതിരാളി. 24–ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടു കളത്തിലിറങ്ങുന്ന യുഎസ് താരം സെറീന വില്യംസ് റഷ്യയുടെ അനസ്താസിയ പൊറ്റാപോവയെ നേരിടും.

റോജർ ഫെഡററുടെ 20 ഗ്രാൻസ്ലാം സിംഗിൾസ് കിരീടമെന്ന റെക്കോർഡിന് ഒപ്പമെത്താൻ ലക്ഷ്യമിടുന്ന  നദാലിന്  തുടക്കം അനായാസമാകുമെങ്കിലും നാലാം റൗണ്ടിൽ ഓസ്ട്രേലിയൻ യുവതാരം നിക് കിർഗിയോസിനെ നേരിടേണ്ടി വരും. നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ചിന് ജർമനിയുടെ യാൻ ലെനാർഡ് സ്ട്രഫാണ് ആദ്യ എതിരാളി. ക്വാർട്ടറിൽ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ ജോക്കോ നേരിടേണ്ടി വരുമെന്ന നിലയ്ക്കാണ് മത്സരക്രമം. റോജർ ഫെഡറർ  അമേരിക്കൻ താരം സ്റ്റീവ് ജോൺസനെയും നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com