ADVERTISEMENT

മെൽബൺ ∙ ‘വട്ടായിപ്പോയി..!’ നാലര മണിക്കൂർ നീണ്ട പോരാട്ടത്തിൽ കാരെൻ ഖാച്ചനോവിനെ വീഴ്ത്തിയശേഷം ആഹ്ലാദംകൊണ്ടും ഒപ്പം ക്ഷീണംകൊണ്ടും കോർട്ടിൽ കിടന്നുപോയ നിക് കിർഗിയോസിന്റെ വാക്കുകൾ. പക്ഷേ, കിർഗിയോസിനു വിശ്രമിക്കാൻ ഒട്ടും നേരമില്ല. പ്രീക്വാർട്ടറിൽ നേരിടാനുള്ളതു വലിയ പോരാളിയെയാണ്; സാക്ഷാൽ റാഫേൽ നദാൽ! 5 സെറ്റ് നീണ്ട മത്സരത്തിലാണ് ആതിഥേയ താരമായ കിർഗിയോസ് റഷ്യൻ താരമായ ഖാച്ചനോവിനെ മറികടന്നത് (6–2, 7–6, 6–7, 6–7, 7–6). എന്നാൽ, നദാലിന്റെ വിജയം അനായാസമായിരുന്നു. സഹ സ്പാനിഷ് താരം പാബ്ലോ കാരേനോ ബുസ്റ്റയെയാണു നദാൽ തോൽപിച്ചത് (6–1, 6–2, 6–4).

കഴിഞ്ഞ മത്സരങ്ങളിലെല്ലാം നദാലിന്റെ സെർവിങ് രീതികളെ പരിഹാസരൂപേണ അനുകരിച്ച, ലോക ടെന്നിസിലെ ‘ചീത്തക്കുട്ടി’യായ കിർഗിയോസ് പക്ഷേ, നദാലിനെ എതിരാളിയായി കിട്ടുമെന്നായപ്പോൾ ബഹുമാനമുള്ളവനായി. ‘നദാൽ മഹാനായ താരമാണ്. ഒരു പക്ഷേ എക്കാലത്തെയും മികച്ച താരം. എനിക്കെതിരെ പരസ്പര മത്സരങ്ങളിൽ മുൻതൂക്കവുമുണ്ട്.’ ’ 4–ാം സീഡ് ഡാനിൽ മെദ്‌വദേവ്, 7–ാം സീഡ് അലക്സാണ്ടർ സ്വെരേവ്, 5–ാം സീഡ് ഡൊമിനിക് തീം, 10–ാം സീഡ് ഗെയ്ൽ മോൺഫിൽസ്, 15–ാം സീഡ് സ്റ്റാൻ വാവ്‌റിങ്ക എന്നിവരും പ്രീക്വാർട്ടറിലെത്തി.

അട്ടിമറിക്കാറ്റ്

വനിതാ സിംഗിൾസിൽ അട്ടിമറിക്കാറ്റ് തുടരുന്നു. 2–ാം സീഡ് കരോലിൻ പ്ലിസ്കോവ, 5–ാം സീഡ് എലിന സ്വിറ്റോലിന, 6–ാം സീഡ് ബെലിൻഡ ബെൻസിച്ച് എന്നിവർഇന്നലെ പുറത്തായി. റഷ്യയുടെ അനസ്താസിയ പാവ്‌ലിചുങ്കോവയാണ് പ്ലിസ്കോവയെ മടക്കിയത് (7–6, 7–6). 

മുൻ ലോക ഒന്നാം നമ്പർ താരം ഗാർബൈൻ മുഗുരുസയാണ് സ്വിറ്റോലിനയെ വീഴ്ത്തിയത് (6–1, 6–2). എസ്റ്റോണിയയുടെ ആനെറ്റ് കോണ്ടവീറ്റാണ് ബെൻസിച്ചിനെ നിലംപരിചാക്കിയത് (6–0, 6–1). 4–ാം സീഡ് സിമോണ ഹാലെപ്, 9–ാം സീഡ് കികി ബെർട്ടെൻസ്, 16–ാം സീഡ് എലിസ് മെർട്ടെൻസ് എന്നിവർ ജയിച്ചുകയറി. 

English Summary: Tennis, Nadal, Kyrgios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com