ADVERTISEMENT

പാലക്കാട് ∙ ‘ഗ്രീൻ ടൂർണമെന്റ്’ എന്ന വിശേഷണത്തോടെ കൊടിയിറങ്ങിയ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനൊപ്പം മെയ്ഡ് ഇൻ ഇന്ത്യ എന്നു കൂടി ചേർത്ത് നമുക്കും ആഹ്ലാദിക്കാം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്തുണ്ടാക്കിയ പോളിയസ്റ്റർ കൊണ്ടാണു ടൂർണമെന്റിലെ ‘ഹരിത യൂണിഫോം’ നിർമിച്ചത്. ഇതു നൽകിയതാകട്ടെ ആലപ്പുഴ സ്വദേശി അലക്സാണ്ടർ നെരോത്തിന്റെ തമിഴ്നാട് തിരുപ്പൂരിലെ എൻ.സി.ജോൺ ആൻഡ് സൺസ് കമ്പനിയും.

ബോൾ ബോയ്സിനും ഗേൾസിനും കോർട്ട് സൈഡ് സ്റ്റാറ്റിസ്റ്റിഷ്യൻമാർക്കുമായി 25,000 സെറ്റ് യൂണിഫോം നിർമിക്കാനാണ് ഓർഡർ ലഭിച്ചത്. ടി ഷർട്ട്, ലെഗിൻസ്, ഷോർട്സ്, സിപ്പർ ജാക്കറ്റ്, ടെന്നിസ് ഡ്രസ് എന്നിവയാണു നി‌ർമിച്ചത്. ഡിസൈനും നിറവും ഓസ്ട്രേലിയയിൽ നിന്നു നൽകി.

1,88,708 പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ചു നിർമിച്ച നൂലുകൾ ഇറക്കുമതി ചെയ്തതു തയ്‌വാനിൽ നിന്നാണ്. ഇതു സൂറത്തിൽ നെയ്തു തിരുപ്പൂരിലെത്തിച്ചു. കമ്പനിയിലെ നൂറോളം തുന്നൽക്കാർ ചേർന്നാണു ജോലി പൂർത്തിയാക്കിയത്. പ്ലാസ്റ്റിക് ഉപയോഗിച്ച് ഇത്തരത്തിൽ തയാറാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി മുൻപു വാർത്താപ്രാധാന്യം നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com