ADVERTISEMENT

പാരിസ് ∙ ഗ്രാൻസ്‌‍ലാമുകളിൽ രണ്ടാമത്തേതായ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റ് കോവിഡ്മൂലം മാറ്റിവച്ചു. മേയ് 24നു തുടങ്ങി ജൂൺ 7ന് അവസാനിക്കേണ്ടിയിരുന്ന ടൂർണമെന്റ് ഇനി സെപ്റ്റംബർ 20ന് ആരംഭിച്ച് ഒക്ടോബർ 4ന് സമാപിക്കുമെന്നു സംഘാടകർ അറിയിച്ചു. കൊറോണമൂലം മാറ്റിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖ ടെന്നിസ് ടൂർണമെന്റാണു ഫ്രഞ്ച് ഓപ്പൺ. നേരത്തെ ഇന്ത്യൻ വെൽസ് ടൂർണമെന്റും മാറ്റിയിരുന്നു. 

‘അടുത്ത മാസം സ്ഥിതി എന്താകുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. ഈ സാഹചര്യത്തിൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയായിരുന്നു’ – സംഘാടകർ പറഞ്ഞു. ടിക്കറ്റെടുത്തവർക്കു പണം തിരികെ നൽകും. 

പുതിയ തീയതിയിൽ ടിക്കറ്റ് വേണ്ടവർക്ക് അതും കിട്ടും. ഫ്രഞ്ച് ഓപ്പൺ യോഗ്യതാ മത്സരങ്ങൾ മേയ് 18നാണു തുടങ്ങേണ്ടിയിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com