ADVERTISEMENT

സിഡ്നി ∙ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെന്നിസ് വാതുവയ്പ് സംഘത്തിലെ 2 പേരെ ഓസ്ട്രേലിയൻ പൊലീസ് പിടികൂടി. ബ്രസീലിലും ഈജിപ്തിലും 2018ൽ നടന്ന രാജ്യാന്തര ടൂർണമെന്റുകളുടെ ഫലം അട്ടിമറിക്കാൻ ഇവർ ഇടപെട്ടതായും ഓസ്ട്രേലിയൻ ദിനപത്രത്തിലെ വാർത്തയിൽ പറയുന്നു.

യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും താഴ്ന്ന റാങ്കിലുള്ള കളിക്കാർക്കു പണം നൽകി മത്സരഫലം അട്ടിമറിക്കുകയാണ് ഇവരുടെ രീതി. 2018ൽ അറസ്റ്റിലായ രാജേഷ് കുമാർ, ഹർസിമ്രാത് സിങ് എന്നിവരിലൂടെയാണു വാതുവയ്പു സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

രവീന്ദർ ദണ്ഡിവാ‍ൽ എന്നൊരാളാണു മുഖ്യ ആസൂത്രകനെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തിയാണു ദണ്ഡിവാലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അഴിമതിവിരുദ്ധ വിഭാഗം വെളിപ്പെടുത്തി. ചണ്ഡിഗഡുകാരനായ ദണ്ഡിവാൽ ബിസിസിഐയുടെ അംഗീകാരമില്ലാത്ത ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നയാളാണ്.

English Summary: Indian tennis fixing syndicate busted in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com