ADVERTISEMENT

പാരിസ് ∙ ചാറ്റൽ മഴയും ശീതക്കാറ്റും നിറഞ്ഞ അന്തരീക്ഷത്തി‍ൽ ഫ്രഞ്ച് ഓപ്പൺ ടെന്നിസിനു തണുത്ത തുടക്കം. തണുപ്പിനെ കുറ്റപ്പെടുത്തി ബെലാറൂസിന്റെ മുൻ ലോക ഒന്നാം നമ്പർ വിക്ടോറിയ അസറെങ്ക രംഗത്തെത്തുകകൂടി ചെയ്തതോടെ സംഘാടകർ പ്രതിരോധത്തിലായി. 1000 പേർക്കുവരെ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും വളരെക്കുറച്ചു പേർ മാത്രമേ ഗാലറിയിലെത്തിയുള്ളൂ. 

കാലാവസ്ഥ മോശമായതിനാൽ ചില മത്സരങ്ങൾ മുക്കാൽ മണിക്കൂർവരെ നിർത്തിവയ്ക്കേണ്ടി വന്നു. യുഎസിന്റെ വീനസ് വില്യംസ് ഒന്നാം റൗണ്ടിൽ പുറത്തായി. സ്‌ലൊവാക്യയുടെ അന കരോലിന 6–4, 6–4നു വീനസിനെ മറികടന്നു. ടോപ് സീഡ് റുമേനിയയുടെ സിമോണ ഹാലെപ് സ്പെയിനിന്റെ സാറ ടോർമോയെ തോൽപിച്ചു 2–ാം റൗണ്ടിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com