ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വനിതകളിലെ ടോപ് സീഡ് റുമേനിയയുടെ സിമോണ ഹാലെപ് പുറത്ത്. പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയറ്റെക് 6–1, 6–2നാണു ഹാലെപ്പിനെ അട്ടിമറിച്ചു ക്വാർട്ടറിലെത്തിയത്. പുരുഷവിഭാഗത്തിൽ യുഎസ് ഓപ്പൺ റണ്ണറപ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അട്ടിമറിച്ച് (6–3, 6–4, 4–6, 6–3) ഇറ്റലിയുടെ കൗമാരതാരം ജാനിക് സിന്നർ ക്വാർട്ടറിലെത്തി. റാഫേൽ നദാലിനുശേഷം (2005) അരങ്ങേറ്റത്തിൽതന്നെ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തുന്ന ആദ്യ താരമാണു ജാനിക്. പുരുഷവിഭാഗം ഒന്നാം സീഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് കൊളംബിയയുടെ ഡാനിയൽ ഗാലനെ തോൽപിച്ച് (6–0, 6–3, 6–2) പ്രീക്വാർട്ടറിലെത്തി.

English summary: Simona Halep dumped out of French Open 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com