ADVERTISEMENT

ന്യൂഡൽഹി∙ ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഇന്‍സ്റ്റഗ്രാമിൽ ഹൃദ്യമായ കുറിപ്പോടെയാണ് സാനിയ മാലിക്കിന് ആശംസകൾ അറിയിച്ചത്. അദ്ദേഹമില്ലാതെ എനിക്കു ജീവിക്കാൻ ആകില്ല, അയാൾക്ക് പിറന്നാൾ ആശംസകൾ– സാനിയ ട്വിറ്ററിൽ കുറിച്ചു. പ്രണയവും ചിരിയും വിജയങ്ങളും നിറഞ്ഞതാകട്ടെ നിങ്ങളുടെ ദിനങ്ങൾ.

നിങ്ങൾ പരിശീലനം കഴിഞ്ഞു വരുമ്പോൾ എനിക്ക് ഇക്കാര്യം പറയാവുന്നതേയുള്ളു. പക്ഷേ, ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആശംസകൾ അറിയിച്ചില്ലെങ്കിൽ അത് ആശംസയേ ആവില്ലെന്നാണല്ലോ അവർ പറയുന്നത്–സാനിയ കുറിച്ചു. തിങ്കളാഴ്ച മാലിക്കിന്റെ 39–ാം പിറന്നാളായിരുന്നു. 2010 ഏപ്രിലിലാണ് സാനിയ മിർസയും മാലിക്കും വിവാഹിതരായത്. കുഞ്ഞുണ്ടായതിനു ശേഷം കഴിഞ്ഞ വർഷം സാനിയ ടെന്നീസിലേക്കു മടങ്ങിയെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് മാലിക്ക് പാക്കിസ്ഥാനുവേണ്ടി ഒടുവില്‍ കളിച്ചത്. കോവിഡ് പോസിറ്റീവ് ആയതായി അടുത്തിടെ സാനിയ സമൂഹമാധ്യമത്തിൽ അറിയിച്ചിരുന്നു. ഭാഗ്യത്തിന് ലക്ഷണങ്ങളൊന്നും ഇല്ല. എന്നാൽ രണ്ടു വയസ്സുള്ള കുഞ്ഞിനെയും കുടുംബത്തേയും വിട്ടുനിൽക്കുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നായിരുന്നു സാനിയയുടെ പ്രതികരണം.

English Summary: Sania Mirza Posts Heartfelt Message For Husband Shoaib Malik On His 39th Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com