ADVERTISEMENT

ലണ്ടൻ ∙ സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിവിധ ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ ഉപയോഗിച്ച കളിയുപകരണങ്ങളും സാമഗ്രികളും ലേലത്തിനു വയ്ക്കുന്നു. ജീവകാരുണ്യ പ്രവർത്തനത്തിനു പണം കണ്ടെത്താനാണു ലേലം. ജൂൺ 23നാണ് ആദ്യ ലേലം. രണ്ടാമത്തേതു ജൂലൈയിൽ. 2009ൽ ഫ്രഞ്ച് ഓപ്പൺ ജേതാവായപ്പോൾ ഉപയോഗിച്ച റാക്കറ്റ്, റോളങ് ഗാരോസിലെ കളിമണ്ണ് പുരണ്ട ഷൂസ്, 2007ലെ വിമ്പിൾഡൻ ഫൈനലിൽ പുറത്തെടുത്ത 

റാക്കറ്റ് തുടങ്ങിയവ ലേലത്തിനു വയ്ക്കുന്ന 20 സാധനങ്ങളിൽ ചിലതുമാത്രം. 3000 പൗണ്ട് മുതൽ 70,000 പൗണ്ട് വരെ (ഏകദേശം 3 ലക്ഷം രൂപ മുതൽ 72 ലക്ഷം വരെ) വിലയാണ് ഓരോന്നിനും പ്രതീക്ഷിക്കുന്നത്. ആകെ 15 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.  

Content Highlights:  Roger Federer Aluminum-Alloy for sale

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com