ഫ്രഞ്ച് ഓപ്പൺ സെമിയിൽ നദാലിനെ കീഴടക്കി ജോക്കോവിച്ച്
Mail This Article
×
പാരിസ്∙ ഫ്രഞ്ച് ഓപ്പൺ സെമിയില്‍ റാഫേൽ നദാലിനെ തോൽപിച്ച് നൊവാക് ജോക്കോവിച്ച്. നാല് മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് ഫൈനലുറപ്പിച്ചത്. ആദ്യ സെറ്റിൽ അടിപതറിയ ജോക്കോവിച്ച് ഗംഭീര തിരിച്ചുവരവ് നടത്തി മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍– 3–6, 6–3, 7–6 (4), 6–2.
ഫ്രഞ്ച് ഓപ്പണിൽ 13 കിരീടം നേടിയിട്ടുള്ള താരമാണ് റാഫേൽ നദാൽ. വിജയത്തോടെ നദാലിനെ രണ്ട് തവണ തോല്പിക്കുന്ന ആദ്യ താരമെന്ന ബഹുമതി കൂടി ഒന്നാം സീഡായ ജോക്കോവിച്ച് സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിൽ അവസാനമായി എട്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും ജോക്കോവിച്ചിന് തോൽവിയായിരുന്നു ഫലം. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി.
English Summary: French open: Nadal vs Djokovic
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.