ADVERTISEMENT

ലണ്ടൻ ∙ വഴുക്കലുള്ള കോർട്ടിനെയും സീഡില്ലാത്ത എതിരാളിയെയും തോൽപിച്ച് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് വിമ്പിൾഡൻ ടെന്നിസിന്റെ 3–ാം റൗണ്ടിൽ. ദക്ഷിണാഫ്രിക്കൻ താരം കെവി‍ൻ ആൻഡേഴ്സനെതിരായ മത്സരത്തിൽ പലതവണ കോർട്ടിൽ തെന്നി വീണെങ്കിലും ഒരു ഘട്ടത്തിലും ജോക്കോ കളിയിലെ ആധിപത്യം കൈവിട്ടില്ല. സ്കോർ: 6-3, 6-3, 6-3.

5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ ഓസ്ട്രേലിയയുടെ നിക് കിർഗിയോസ് ഫ്രഞ്ച് താരം യൂഗോ ഹംബർട്ടിനെ വീഴ്ത്തി (6–4, 4–6, 3–6, 6–1, 9–7). വനിതകളിൽ രണ്ടാം സീഡ് അരിന സബലെങ്ക, മൂന്നാം സീഡ് എലിന സ്വിറ്റോലിന, ഫ്രഞ്ച് ഓപ്പൺ റണ്ണറപ് അനസ്തേസ്യ പവ്‌ല്യുചെങ്കോവ, ഇഗ സ്യാംതെക്ക്, വിക്ടോറിയ അസരങ്ക എന്നിവർ വിജയിച്ചു.

നാലാം സീഡ് സോഫിയ കെനിൻ മാഡിസൻ‌ ബ്രിങ്ങിലിനോടു (6-2 6-4) പരാജയപ്പെട്ടു. 5–ാം സീഡ് ബിയാൻക ആൻഡ്രെസ്ക്യുവിനെ സീഡ് ചെയ്യപ്പെടാത്ത ബൽജിയൻ താരം അലീസ് കോർനെറ്റ് അട്ടിമറിച്ചു (6-2, 6-1).

English Summary: Wimbledon Tennis: Updates of Major Players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com