ADVERTISEMENT

ലണ്ടൻ∙ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടി സ്വന്തമാക്കി. ഫൈനലിൽ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ തോൽപ്പിച്ചാണ് ആഷ്‌ലിയുടെ വിമ്പിൾഡനിലെ കിരീട നേട്ടം(6–3, 6–7, 6–3).

കഴിഞ്ഞമാസം ഫ്രഞ്ച് ഓപ്പണിൽ പരുക്കേറ്റു പിൻമാറേണ്ടിവന്ന ബാർട്ടിയുടെ ഉജ്വല തിരിച്ചുവരവാണ് ഈ കിരീട നേട്ടം. 41 വർഷത്തിനുശേഷമാണ് ഒരു ഓസ്ട്രേലിയൻ വനിത വിമ്പിൾഡൻ ടെന്നിസ് ഫൈനലിലെത്തുന്നത്.

2019ലെ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായിരുന്ന ബാർട്ടിയുടെ രണ്ടാം ഗ്രാൻസ്‌ലാം കിരീടമാണിത്. 2012ന് ശേഷം ഇതാദ്യമായാണ് ഒരു വനിത വിമ്പിൾഡൻ ഫൈനൽ മൂന്നാം സെറ്റിലേക്ക് കടക്കുന്നത്.

English Summary: Ashleigh Barty Beats Karolina Pliskova To Win Maiden Wimbledon Crown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com