ADVERTISEMENT

ന്യൂയോർക്ക് ∙ ഒളിംപിക്സിനു ശേഷമുള്ള ആദ്യ മാധ്യമ സമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞ് ടെന്നിസ് താരം നവോമി ഒസാക്ക. സിൻസിനാറ്റി ഓപ്പൺ ചാംപ്യൻഷിപ്പിലെ വെർ‌ച്വൽ മാധ്യമ സമ്മേളനത്തിലാണ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മുന്നിൽ ഒസാക്കയ്ക്കു വാക്കുകളിടറിയത്. ഞങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത് താങ്കൾക്ക് ഇഷ്ടമല്ല എന്നറിയാം. പക്ഷേ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താങ്കൾ മാധ്യമങ്ങൾക്കു മുഖം കൊടുക്കാതിരിക്കുന്നതു വൈരുധ്യമല്ലേ എന്നായിരുന്നു ചോദ്യം. 

മാധ്യമ ശ്രദ്ധയും മാധ്യമങ്ങളോടു സംസാരിക്കാനുള്ള ബാധ്യതയും ഒന്നിച്ചു കൊണ്ടു പോകാൻ താനും പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒസാക്ക മറുപടിയും പറഞ്ഞു. പിന്നാലെയാണ് ഒസാക്ക വിതുമ്പിക്കരഞ്ഞത്. മുറി വിട്ടു പോയ ഒസാക്ക പക്ഷേ പിന്നീട് തിരിച്ചെത്തി മാധ്യമ സമ്മേളനം പൂർത്തിയാക്കി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നു പറഞ്ഞ് ഒസാക്ക ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നു പിൻമാറിയിരുന്നു. 

English Summary: Naomi Osaka leaves press conference in tears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com