ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിന്റെ ചരിത്രത്തിലാദ്യമായി യുഎസ് താരങ്ങളില്ലാതെ ക്വാർട്ടർ ഫൈന‍ൽ. യുഎസിന്റെ അവസാന പ്രതീക്ഷയായിരുന്ന ജെൻസൻ ബ്രൂക്സിനെ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് തോൽപിച്ചു (1-6, 6-3, 6-2, 6-2). വൈൽഡ് കാർഡ് എൻട്രിയിലൂടെ ടൂർണമെന്റിനെത്തിയ ഇരുപതു വയസ്സുകാരൻ ബ്രൂക്സ് ഒന്നാം സെറ്റ് 6–1ന് സ്വന്തമാക്കി ജോക്കോയെ ഞെട്ടിച്ചു. എന്നാൽ തുടർന്നുള്ള 3 സെറ്റുകളും പി‍ടിച്ചെടുത്ത് ജോക്കോവിച്ച് മത്സരം ജയിച്ചു.

21–ാം ഗ്രാൻസ്‍ലാം കിരീടമെന്ന ചരിത്രനേട്ടത്തിന് 3 മത്സരം മാത്രം അകലെയാണ് ജോക്കോവിച്ച് ഇപ്പോൾ. ക്വാർട്ടറിൽ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയാണ് സെർബിയൻ താരത്തിന്റെ എതിരാളി. വിമ്പിൾഡ‍ൻ ഫൈനലിൽ ബെറെറ്റിനിയെ തോൽപിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്. ഒളിംപിക് ചാംപ്യൻ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഇറ്റാലിയൻ താരം ജാനിക് സിന്നറിനെ (6-4,6-4,7-6) മറികടന്നു ക്വാർട്ടറിലെത്തി. പരാജയമറിയാതെ 15 –ാം മത്സരമാണ് സ്വരേവ് ഇന്നലെ പൂർത്തിയാക്കിയത്.

വനിതാ വിഭാഗത്തിൽ 2019ലെ ജേതാവ് ബിയാൻക ആൻഡ്രെസ്ക്യുവിനെ ഗ്രീസിന്റെ മരിയ സക്കാറി അട്ടിമറിച്ചു. വിമ്പിൾഡൻ റണ്ണറപ്പ് കരോളിന പ്ലിസ്കോവ, റഷ്യയുടെ അനസ്തെസ്യ പാവ്‍ല്യുചെങ്കോവയെ (7-5, 6-4) തോൽപിച്ചു. ഏഴാം സീഡായ ഇഗ സ്യാംതെക്കിനെ അട്ടിമറിച്ച് (7-6, 6-3) സ്വിസ് താരം ബെലിൻഡ ബെൻസിച്ചും ക്വാർട്ടറിലെത്തി. 

English Summary: US open quarter final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com