ADVERTISEMENT

ടെന്നിസിലെ 4 മേജർ ട്രോഫികളായ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ, യുഎസ് ഓപ്പൺ എന്നിവയാണ് ഗ്രാൻ‌സ്‌ലാം എന്നറിയപ്പെടുന്നത്. വിവിധ ഘട്ടങ്ങളിലായി ഇവ നേടുന്നതിന് വ്യത്യസ്തമായ പേരുകളുമുണ്ട്. അവയിങ്ങനെ: 

കലണ്ടർ സ്‌ലാം: ഒരു കലണ്ടർ വർഷം തന്നെ 4 ഗ്രാ‍ൻസ്‌ലാം കിരീടങ്ങൾ. 

നോൺ–കലണ്ടർ സ്‌ലാം: ഒരു കലണ്ടർ വർഷത്തിൽ അല്ലാതെ തുടരെ 4 ഗ്രാൻ‌സ്‌ലാം കിരീടങ്ങൾ. സെറീന സ്‌ലാം എന്നും ഇതറിയപ്പെടുന്നു. (2 തവണ യുഎസ് താരം സെറീന വില്യംസ് ഇതു നേടിയിട്ടുള്ളതിനാലാണ് ഈ പേര്) 

ഗോൾഡൻ ‌സ്‌ലാം: കലണ്ടർ സ്‌ലാമും ഒപ്പം അതേ വർഷം തന്നെ ഒളിംപിക്സ് സ്വർണവും. 

കരിയർ ഗോൾഡൻ ‌സ്‌ലാം: കലണ്ടർ വർഷത്തിൽ അല്ലാതെ 4 ഗ്രാൻ‌സ്‌ലാം കിരീടങ്ങളും ഒളിംപിക് സ്വർണവും. 

കരിയർ സ്‌ലാം: കരിയറിൽ എപ്പോഴെങ്കിലും 4 ഗ്രാൻസ്‌ലാം കിരീടങ്ങൾ. 

സൂപ്പർ ‌സ്‌ലാം: ഗോൾഡൻ സ്‌ലാമും വർഷാവസാന ടൂർ ഫൈനൽസ് നേടുന്നത്. 

കരിയർ സൂപ്പർ സ്‌ലാം: കരിയറിൽ 4 ഗ്രാൻസ്‍ലാം കിരീടങ്ങൾ, ഒളിംപിക് സ്വർണം, വർഷാവസാന ചാംപ്യൻഷിപ് എന്നിവ നേടുന്നത്. 

ബോക്സ്ഡ് സെറ്റ്: 4 ഗ്രാൻ‌സ്‌ലാമുകളിലെയും സിംഗിൾസ്, ‍ഡബിൾസ്, മിക്സ്ഡ് ഡബിൾസ് കിരീടങ്ങൾ കരിയറിൽ തികയ്ക്കുന്നത്. 

സർഫസ് സ്‌ലാം: ഹാർഡ്, ഗ്രാസ്, ക്ലേ കോർട്ടുകളിലെല്ലാം ഒരു വർഷം തന്നെ ഗ്രാൻ‌സ്‌ലാം കിരീടങ്ങൾ നേടുന്നത്. 

ചാനൽ ‌സ്‌ലാം: ഫ്രഞ്ച് ഓപ്പണും വിമ്പിൾഡനും തുടരെ നേടുന്നത് (ഫ്രാൻസിനെയും യുകെയെയും വേർതിരിക്കുന്ന ഇംഗ്ലിഷ് ചാനലിന്റെ ഓർമയിൽ) 

Content Highlight: Tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com