വീൽചെയർ ടെന്നിസ്; 2 താരങ്ങൾക്ക് ഗോൾഡൻ സ്‌ലാം

tennis
ഡി ഗ്രൂട്ട്, അൽകോട്ട്
SHARE

ന്യൂയോർക്ക് ∙ യുഎസ് ഓപ്പണിൽ ചക്രക്കസേരയിലിരുന്നു മത്സരിക്കുന്നവരുടെ വിഭാഗത്തിൽ ഇരട്ട ഗോൾഡൻ സ്‌ലാം. വനിതകളുടെ വീൽ ചെയർ സിംഗിൾസിൽ നെതർലൻഡ്സ് താരം ഡീഡ് ഡി ഗ്രൂട്ടും പുരുഷൻമാരുടെ വീൽചെയർ ക്വാഡ് സിംഗിൾസിൽ ഓസ്ട്രേലിയൻ താരം ഡിലൻ അൽകോട്ടുമാണു 4 ഗ്രാൻ‌സ്‌ലാം കിരീടങ്ങളും ഒളിംപിക് സ്വർണവും ഒരേ വർഷം തന്നെ നേടുന്ന അപൂർവനേട്ടം (ഗോൾഡൻ സ്‌ലാം) കൈവരിച്ചത്.

ടോക്കിയോ പാരാലിംപിക്സ് ഫൈനലിൽ താൻ തോൽപിച്ച ജപ്പാന്റെ യുയി കാമിജിയെത്തന്നെയാണ് ഇവിടെയും ഇരുപത്തിനാലുകാരി ഡി ഗ്രൂട്ട് തോൽപിച്ചത് (6–3, 6–2). മുപ്പതുകാരൻ അൽകോട്ട് നെതർലൻഡ്സ് താരം നീൽസ് വിങ്കിനെ തോൽപിച്ചു (7–5, 6–2).

English Summary: US Open: Wheelchair Tennis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA