മഡ്രിഡ് ∙ ക്വാർട്ടർ ഫൈനലിൽ ‘റോൾ മോഡൽ’ റാഫേൽ നദാലിനെ തോൽപിച്ച് വരവറിയിച്ച സ്പാനിഷ് കൗമാരതാരം കാർലോസ് അൽകാരാസ് മഡ്രിഡ് ഓപ്പൺ ടെന്നിസിന്റെ സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെയും വീഴ്ത്തി (6–7, 7–5, 7–6). ഫൈനലിൽ നിലവിലെ ചാംപ്യൻ അലക്സാണ്ടർ സ്വരേവിനെ നേരിടും.
English Summary: Alcaraz beats Djokovic to reach Madrid Open final