ADVERTISEMENT

പാരിസ് ∙ സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന് ഇന്നു 36 വയസ്സു തികയും. എന്നാൽ കോർട്ടിലെ പ്രകടനം കണ്ടാൽ നദാലിന്റെ പ്രായം പിന്നോട്ടാണു നീങ്ങുന്നതെന്നു തോന്നും. ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ നൊവാക് ജോക്കോവിച്ചെന്ന വൻമരത്തെ വീഴ്ത്തിയെത്തുന്ന റാഫേൽ നദാലിനു പിറന്നാൾ ദിനത്തിൽ‌ ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്റെ ‘സെമി’ വെല്ലുവിളി. കളിമൺ കോർട്ടിലെ രാജകുമാരനായ നദാലിനെ മറികടക്കാൻ സ്വരേവിനു തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഇന്നു പുറത്തെടുക്കേണ്ടിവരും.

ഫ്രഞ്ച് ഓപ്പണിൽ നദാലിനെ തോൽപിക്കുന്ന മൂന്നാമത്തെ താരമെന്ന ലക്ഷ്യത്തിലേക്കാകും സ്വരേവ് ഇന്നു റാക്കറ്റെടുക്കുന്നത്. ക്രൊയേഷ്യയുടെ മാരിൻ സിലിച്ചും നോർവേയുടെ കാസ്പർ റൂഡും തമ്മിലാണ് രണ്ടാം സെമിഫൈനൽ. വൈകിട്ട് 6.15 മുതലാണ് മത്സരങ്ങൾ. സോണി ടെൻ ചാനലുകളിൽ തത്സമയം.

നദാലും സ്വരേവും ഇതുവരെ ഏറ്റുമുട്ടിയ 9 മത്സരങ്ങളിൽ ആറിലും വിജയം നദാലിനൊപ്പമായിരുന്നു. എന്നാൽ അവസാനത്തെ 4 മത്സരങ്ങളിൽ മൂന്നിലും വിജയമെന്ന റെക്കോർഡ് സ്വരേവിന്റെ ആത്മവിശ്വാസമുയർത്തും.

നദാൽ VS സ്വരേവ്

36 വയസ്സ് 25

21 ഗ്രാൻസ്‌ലാം നേട്ടം 0

91 എടിപി ട്രോഫി 19

5 റാങ്കിങ് 3

FORM 2022

∙ ഈ വർഷം ഇതുവരെ

നദാൽ- 28 ജയം, 3 തോൽവി

സ്വരേവ്- 27 ജയം, 9 തോൽവി

∙ കളിമൺ കോർട്ടിൽ

നദാൽ– 8 ജയം, 2 തോൽവി

സ്വരേവ്– 15 ജയം, 4 തോൽവി

English Summary: Rafael Nadal vs Alexander Zverev, Head to Head: Who Has Edge in Upcoming French Open 2022 Men’s Singles S/F

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com