വിമ്പിൾഡൻ ടെന്നിസ്:സെറീന പുറത്ത്; ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ

Sereena
സെറീന വില്യംസ് (AP Photo/Alberto Pezzali)
SHARE

ലണ്ടൻ ∙ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം കോർട്ടിൽ തിരിച്ചെത്തിയ യുഎസ് താരം സെറീന വില്യംസ് വിമ്പിൾഡൻ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ പുറത്ത്. വൈൽഡ് കാർഡിലൂടെ മത്സരിക്കാനെത്തിയ 40 വയസ്സുകാരി സെറീന ഫ്രഞ്ച് യുവതാരം ഹാർമണി ടാനിനോടാണ് പൊരുതിത്തോറ്റത് (5–7, 6–1, 6–7). ആദ്യ സെറ്റ് നഷ്ടപ്പെട്ട സെറീന രണ്ടാം സെറ്റിൽ ടാനിനെ നിഷ്പ്രഭയാക്കിയെങ്കിലും നിർണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ ഫ്രഞ്ച് താരം 7 തവണ വിമ്പിൾഡൻ ജേതാവായ സെറീനയെ നിരാശയോടെ മടക്കി അയച്ചു. 

പുരുഷൻമാരിൽ ടോപ് സീഡ് നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി. ഓസ്ട്രേലിയയുടെ തനാസി കൊക്കിനാകിസിനെയാണ് (6-1, 6-4, 6-2)  തോൽപിച്ചത്.  ഫ്ര​ഞ്ച് ഓപ്പൺ റണ്ണറപ്പ് കാസ്പർ റൂഡ് രണ്ടാംറൗണ്ടിൽ പുറത്തായി. ഫ്രാൻസിന്റെ യുഗോ ഹാംബെർട്ടിനോടാണ് പരാജയപ്പെട്ടത് (3–6, 6–2, 7–5, 6–4). വനിതകളിൽ യുഎസ് ഓപ്പൺ‌ ചാംപ്യൻ എമ്മ റഡുകാനുവും രണ്ടാം സീഡ് അനെറ്റ് കൊന്റാവേയും മുൻ ചാംപ്യൻ ഗാർബൈൻ മുഗുരുസയും പുറത്തായി.

English Summary:  Wimbledon 2022: Serena Williams Loses To Harmony Tan In 1st Round

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS