ADVERTISEMENT

ലണ്ടൻ ∙ പരാജയമറിയാതെ 37 മത്സരങ്ങൾ, തുടർച്ചയായ 6 ടൂർണമെന്റുകളിൽ കിരീടനേട്ടം..വനിതാ ടെന്നിസിൽ ലോക ഒന്നാംനമ്പർ താരം ഇഗ സ്യാംതെക്കിന്റെ വിസ്മയ കുതിപ്പ് അവസാനിച്ചു. ഫ്രാൻസിന്റെ 32 വയസ്സുകാരി അലീസ് കോർണറ്റിനോടു പരാജയപ്പെട്ട ഇഗ വിമ്പിൾഡൻ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ പുറത്തായി. സ്കോർ: 6–4,6–2. സീഡിങ്ങില്ലാത്ത ഫ്രഞ്ച് താരത്തിനെതിരെ സ്വയം വരുത്തിയ പിഴവുകളാണ് ഇഗയ്ക്കു വിനയായത്. മത്സരത്തിൽ 33 അപ്രേരിത പിഴവുകളാണ് ഇഗ വരുത്തിയത്. 

വനിതാ സിംഗിൾസിൽ ഇന്നലെ മറ്റ് അട്ടിമറികളിൽ മുൻ ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ ബാർബോറ കെജ്രിക്കോവയും യുഎസിന്റെ കൗമാര താരം കൊക്കോ ഗോഫും പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഓസ്ട്രേലിയയുടെ അജില മനോവിച്ച് കെജ്രിക്കോവയെ വീഴ്ത്തിയപ്പോൾ (2-6, 6-4, 6-3) യുഎസ് സഹതാരം അമാൻഡ അനിസിമോവയാണ് (6-7,6-2, 6-1) ഗോഫിനെ തോൽപിച്ചത്. 2 തവണ വിമ്പിൾഡൻ ചാംപ്യനായ പെട്രോ ക്വിറ്റോവയെ മറികടന്ന് നാലാം സീഡ് പൗളോ ബഡോസ പ്രീക്വാർട്ടറിലെത്തി. മുൻ ചാംപ്യൻ സിമോണ ഹാലെപ്പും നാലാം റൗണ്ടിലെത്തി. പോളണ്ടിന്റെ മഗ്‌ദലീന ഫ്രിച്ചിനെ തോൽപിച്ചാണ് (6-4, 6-1) ഹാലെപ്പിന്റെ മുന്നേറ്റം. 

English Summary: Iga Swiatek's 37-match win streak ends in Wimbledon's 3rd round.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com