വിംബിൾഡൻ വനിതാ സിംഗിൾസിൽ ഒൻസ് ജാബർ– എലേന റൈബാകിന ഫൈനൽ

rybanika-jabour
എലേന റൈബാകിന, ഒൻസ് ജാബർ (Photo- Twitter@Wimbledon)
SHARE

ലണ്ടൻ∙ വിംബിൾഡൻ വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ തുനീസിയയുടെ ഒൻസ് ജാബർ– കസാഖ്സ്ഥാന്റെ എലേന റൈബാകിന പോരാട്ടം. സെമിയില്‍ ജർമൻ താരം തത്യാന മരിയയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജാബർ കീഴടക്കിയത്. സ്കോർ– 6–2, 3–6, 6–1.

ജാബറിന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ‍്‍ലാം ഫൈനലാണിത്. ആദ്യ സെറ്റിൽ തകർപ്പൻ പ്രകടനത്തിൽ കളം നിറഞ്ഞത് ജാബിറാണെങ്കില്‍ രണ്ടാം സെറ്റിൽ തത്യാന കളി പിടിച്ചു. മൂന്നാം സെറ്റിൽ എതിരാളിക്ക് സാധ്യതകളൊന്നും നൽകാതെയാണ് (6–1) ജാബർ ഫൈനൽ ഉറപ്പിച്ചത്.

രണ്ടാം സെമിയിൽ എലെന റൈബാകിന റുമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കി ഫൈനൽ ഉറപ്പിച്ചു. സ്കോർ 6–3, 6–3. റൈബാകിനയുടെയും ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്. 2015 മുതല്‍ ഫൈനലിലെത്തിയ താരങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് റൈബാകിന. 23 വയസ്സാണ് റൈബാകിനയുടെ പ്രായം.

English Summary: Wimbledon 2022: Elena Rybakina Beats Simona Halep To Reach Maiden Grand Slam Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS