പുല്ലിലല്ലേ കളി! വിംബിൾഡൻ ജയിച്ച ഫെഡറർക്ക് നാട്ടുകാരുടെ സമ്മാനം ഒരു പശു, പേര് ജൂലിയറ്റ്

roger-1
ഫെഡറർ പശുവിനൊപ്പം.
SHARE

സ്വിറ്റ്സർലൻഡ് ടെന്നിസ് താരം റോജർ ഫെഡറർ കരിയറിൽ നേടിയത് നൂറിലേറെ കിരീടങ്ങൾ. എന്നാൽ 2003ൽ തന്റെ ആദ്യ വിമ്പിൾഡൻ നേടിയതിനു ശേഷം മടങ്ങിയെത്തിയ ഫെഡറർക്ക് നാട്ടുകാരുടെ വക സ്നേഹമായി കിട്ടിയത് 800 കിലോഗ്രാം ഭാരമുള്ള ഒരു സമ്മാനമാണ്– ജൂലിയറ്റ് എന്നു പേരുള്ള പശു! സമ്മാനം നിറഞ്ഞ മനസ്സോടെ സ്വീകരിച്ച ഫെഡറർ ജൂലിയറ്റിനെ കറക്കുന്ന ദൃശ്യവും പിന്നീടു പ്രചരിച്ചു.

roger-fed

ലോകമെങ്ങുമുള്ള പുൽകോർട്ടുകളിൽ ഫെഡറർ കിരീടങ്ങൾ വെട്ടിപ്പിടിച്ചപ്പോൾ ഫെഡററുടെ ജന്മദേശത്തെ പുൽമേടുകളിൽ മേഞ്ഞു നടക്കുകയായിരുന്നു ജൂലിയറ്റും കിടാവും. ജൂലിയറ്റിനെ പിന്നീട് ഫെഡറർ വിറ്റെങ്കിലും ഒരിക്കൽ കൂടി ഫെഡറർക്കു പശുവിനെ കിട്ടി. വലിയ താരമായതിനു ശേഷം 2013ൽ വീണ്ടും സ്വിസ് ഓപ്പൺ കളിക്കാനെത്തിയപ്പോഴായിരുന്നു. അത്. ഡെസിറീ എന്നായിരുന്നു ആ പശുവിന്റെ പേര്.

English Summary: Tennis star Roger Federer & his ‘love for cows’ lights up the internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS