ADVERTISEMENT

ന്യൂയോർക്ക് ∙ ഈ മാസം ആരംഭിക്കുന്ന യുഎസ് ഓപ്പണിനുശേഷം ടെന്നിസിൽ നിന്നു വിരമിക്കുമെന്ന സൂചന നൽകി യുഎസ് ഇതിഹാസ താരം സെറീന വില്യംസ്. ‘ജീവിതം മറ്റൊരു ഘട്ടത്തിലേക്കു കടക്കുന്ന സമയമായെന്ന് എനിക്കു തോന്നുന്നു. പക്ഷേ ഏറ്റവും വലിയ ഇഷ്ടത്തിൽ നിന്നു പിൻമാറുകയെന്നത് അതികഠിനമാണ്. എന്നിരുന്നാലും അതിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു– 40 വയസ്സുകാരിയായ സെറീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ മാസം 29ന് ആരംഭിക്കുന്ന യുഎസ് ഓപ്പൺ ഗ്രാൻസ്‌ലാം സെറീനയുടെ വിടവാങ്ങൽ ടൂർണമെന്റാകുമെന്നാണ് കരുതുന്നത്.

23 ഗ്രാൻസ്‍ലാം സിംഗിൾസ് കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നിസ് കോർട്ട് അടക്കിവാണിരുന്ന സെറീന പരുക്കിനെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. ജൂണിൽ‌ വിമ്പിൾഡൻ ടൂർണമെന്റിലൂടെ തിരിച്ചെത്തിയ താരം ആദ്യ റൗണ്ടിൽ പുറത്തായി. അതിനുശേഷം കളിക്കുന്ന ആദ്യ ടൂർണമെന്റായ ടൊറന്റോ ഓപ്പണിൽ‌ രണ്ടാം റൗണ്ടിലെത്തി നിൽക്കെയാണ് സെറീനയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്.

2017ലെ ഓസ്ട്രേലിയൻ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാൻസ്‍ലാം നേട്ടം.  24 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒരു കിരീടം മാത്രം അകലെയാണ് സെറീനയിപ്പോൾ.

English Summary : Serena Williams Says 'Countdown' To Retirement Has Begun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com