ഗാലറിയിലെ ഭാര്യ അതിസുന്ദരിയെന്ന് ആരാധകർ; മറുപടിയുമായി രോഹൻ ബൊപ്പണ്ണ

Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ– രോഹൻ ബൊപ്പണ്ണ സഖ്യം ബ്രസീൽ സഖ്യത്തിനു മുന്നിൽ തോൽവി വഴങ്ങിയിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങള്‍ തോറ്റത്. ഫൈനൽ പോരാട്ടം കാണാൻ രോഹൻ ബൊപ്പണ്ണയുടെ കുടുംബവും മെൽബണിലെത്തിയിരുന്നു.
മിക്സഡ് ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനെത്തിയ ഭാര്യ സുപ്രിയയും ആരാധകർക്കിടയിൽ ചർച്ചയായി. സമൂഹമാധ്യമത്തിൽ സുപ്രിയയുടെ മെല്‍ബണിലെ ചിത്രങ്ങള്‍ വൈറലാണ്. ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആരാധകരിലൊരാൾ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപെട്ട രോഹൻ ബൊപ്പണ്ണ ‘‘ഞാൻ ഇതിനോടു യോജിക്കുന്നു’’ എന്നാണു ട്വിറ്ററിൽ കുറിച്ചത്.
മക്കളോടൊപ്പമാണ് സുപ്രിയ അണ്ണയ്യ മെൽബണില്‍ രോഹൻ ബൊപ്പണ്ണയുടെ മത്സരം കാണാനെത്തിയത്. രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പണില്‍ ഇതുവരെ ചാംപ്യനായിട്ടില്ല. മുൻപ് 2018ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.
English Summary: Fan Calls Rohan Bopanna's Wife "Most Beautiful Woman", Tennis Star Responds