ഹില്ലെറോഡ് (ഡെൻമാർക്ക്) ∙ ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ്പ് പ്ലേഓഫിന്റെ ആദ്യ ദിനം ഡെൻമാർക്കിനെതിരെ ഇന്ത്യ 1–0നു പിന്നിൽ. ഡെൻമാർക്കിന്റെ ലോക 9–ാം നമ്പർ താരം ഹോൾഗർ റൂൺ ഇന്ത്യൻ താരം യൂകിം ഭാംബ്രിയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചു (6–2,6–2).
രണ്ടാം സിംഗിൾസിൽ സുമിത് നാഗൽ, ഓഗസ്റ്റ് ഹോംഗ്രെനെ നേരിടും. ഡബിൾസിൽ രോഹൻ ബൊപ്പണ്ണയും ഇന്ത്യയ്ക്കായി കോർട്ടിലിറങ്ങുന്നുണ്ട്. ഡെൻമാർക്കിനെതിരെ പരാജയപ്പെട്ടാൽ ഇന്ത്യ ലോക ഗ്രൂപ്പ് രണ്ടിലേക്കു തരംതാഴ്ത്തപ്പെടും.
English Summary: Davis Cup: India struggling