Premium

27–ാം റാങ്ക്: ഞെട്ടിവിറച്ചത് സെറീന, ഷറപ്പോവ; പരിഹാസത്തിനുള്ള ഇന്ത്യൻ റിട്ടേൺ: സാനിയ

HIGHLIGHTS
  • വിവാദങ്ങളല്ല, വിജയമാണ് സാനിയ എന്ന ഇന്ത്യൻ ടെന്നിസ് സൂപ്പർ സ്റ്റാറിന്റെ ജീവിതം; ആ കഥയാണിത്...
SHARE

കുട്ടിക്കാലത്ത് ചിലപ്പോഴൊക്കെ ടെന്നിസ് കോർട്ടിൽ അവൾക്ക് തോറ്റ് പിന്മാറേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴൊന്നും അവൾ കരഞ്ഞില്ല, പകരം അവളുടെ അമ്മ വാങ്ങിക്കൊടുത്ത ഐസ്ക്രീമും കഴിച്ച് ചിരിതൂകി നിന്നു. ഇതുകണ്ട മറ്റ് കുട്ടികളുടെ അമ്മമാർ അദ്ഭുതം കൂറി. അവരുടെ മക്കളും മത്സരിക്കാനുണ്ടായിരുന്നു. അവരെല്ലാം തോറ്റു തിരികെ വരുമ്പോഴാകട്ടെ കണ്ണീർ നിലയ്ക്കുന്നുണ്ടായിരുന്നില്ല. തോറ്റിട്ടും ഒരു കൂസലുമില്ലാതെ ഈ കുട്ടിക്ക് മാത്രം എങ്ങനെ ചിരിതൂകി നിൽക്കാനാകുന്നു എന്ന് പലരും ചോദിച്ചിട്ടു പോലുമുണ്ട്– അവരോടെല്ലാം ആ കൊച്ചുപെൺകുട്ടി പറഞ്ഞു: ‘എല്ലാം നഷ്ടപ്പെട്ടെന്നു വിലപിക്കാൻ എന്റെ ജീവിതമൊന്നുമല്ല ടെന്നിസ്. അതെന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. പിന്നെ ഞാനെന്തിനു കരയണം!’. സാനിയ മിർസയെന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. പക്ഷേ അവളന്നു പറഞ്ഞതു പോലെയായിരുന്നില്ല കാര്യങ്ങൾ. ടെന്നിസ് അവളുടെ ജീവിതം തന്നെയായി മാറി. അവളുടെ മാത്രമല്ല കോടിക്കണക്കിന് ഇന്ത്യക്കാരുടെയും ജീവിതത്തിന്റെ ഭാഗമാക്കി ടെന്നിസിനെ മാറ്റിയാണ് സാനിയ മിർസ കോർട്ടിൽനിന്നു കളമൊഴിയുന്നത്. സംഭവബഹുലമായ ആ ജീവിതത്തിൽ ഇന്ത്യയെ കോരിത്തരിപ്പിച്ച വിജയങ്ങളേറെയുണ്ടായി, ഒപ്പം വിവാദങ്ങളും. എന്നാൽ വിവാദങ്ങളിലും വിജയങ്ങളിലും രാജ്യം അവൾക്കൊപ്പം നിന്നു. ചിലർ മാത്രം അസഹിഷ്ണുതയോടെ മുഖംതിരിച്ചു. പക്ഷേ രണ്ടു പതിറ്റാണ്ടു കാലത്തെ കരിയറിനൊടുവിൽ ടെന്നിസ് കോർട്ടിനോടു വിട പറയുമ്പോൾ സാനിയ പറയുന്നു– ‘സ്വപ്നം കണ്ടതിലേറെയും നേട്ടങ്ങൾ ഞാൻ സ്വന്തമാക്കിക്കഴിഞ്ഞു.’ ആ നേട്ടങ്ങളുടെ കഥയാണിനി, ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരത്തിന്റെ, സാനിയയെന്ന സ്റ്റാറിന്റെ കഥ... വിശദമായി കാണാം വിഡിയോ സ്റ്റോറിയിലൂടെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS