വാഷിങ്ടൻ ∙ മയാമി ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ വനിതാ സിംഗിൾസിൽ മുൻ യുഎസ് ഓപ്പൺ ചാംപ്യൻമാരായ എമ്മ റഡുകാനു, സ്ലൊയേൻ സ്റ്റീഫൻസ് എന്നിവർ ആദ്യ റൗണ്ടിൽ പുറത്ത്. മുൻ യുഎസ് ഓപ്പൺ ചാംപ്യൻ തന്നെയായ ബിയാൻക ആൻഡ്രെസ്ക്യുവാണ് റഡുകാനുവിനെ തോൽപിച്ചത് (6–3,3–6,6–2). 2019ലാണ് കനേഡിയൻ താരം ബിയാൻക യുഎസ് ഓപ്പൺ ജയിച്ചത്. ബ്രിട്ടിഷ് താരം റഡുകാനു 2021ലും. 2017ൽ യുഎസ് ഓപ്പൺ നേടിയ യുഎസ് താരം സ്റ്റീഫൻസിനെ നാട്ടുകാരിയായ ഷെൽബി റോജേഴ്സാണ് തോൽപിച്ചത് (6–4, 3–6, 6–2). പുരുഷൻമാരിൽ മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്റെ ആൻഡി മറെ സെർബിയയുടെ ദുസാൻ ലജോവിച്ചിനോടു തോറ്റു പുറത്തായി (6–4, 7–5).
English Summary: Radukanu, Stephens out in first round