കറാച്ചി ∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി പിരിയുകയാണെന്നുള്ള വാർത്തകൾ നിഷേധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. രണ്ടു പേർക്കും വലിയ തിരക്കുള്ളതിനാലാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി പരസ്പരം കാണാൻ സാധിക്കാത്തതെന്ന് ഈദ് ദിനത്തിൽ ഒരു ടെലിവിഷൻ ചാനലിലെ അഭിമുഖത്തിൽ മാലിക്ക് പറഞ്ഞു. ‘‘എന്റെ ഭാര്യയും മകനും ഈ പെരുന്നാളിനു കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു..’’– മാലിക്ക് അഭിമുഖത്തിൽ പറഞ്ഞു. 2010ലാണ് സാനിയയും മാലിക്കും വിവാഹിതരായത്.
English Summary : Shoaib Malik says not separated from Sania Mirza