ഫ്രഞ്ച് ഓപ്പൺ: സമ്മാനത്തുകയിൽ 12.3% വർധന

tennis-representative-image
(പ്രതീകാത്മക ചിത്രം)
SHARE

പാരിസ് ∙ ഈ മാസം അവസാനം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്‌ലാം ടെന്നിസ് ടൂർണമെന്റിന്റെ സമ്മാനത്തുകയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 12.3 ശതമാനത്തിന്റെ വർധനയുമായി സംഘാടകർ. 56.4 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 463 കോടി രൂപ) ഈ വർഷത്തെ ടൂർണമെന്റിലെ ആകെ സമ്മാനത്തുക.

പുരുഷ, വനിതാ സിംഗിൾസ് മത്സരങ്ങളിലെ ജേതാക്കൾക്ക് 2.3 മില്യൻ യൂറോയാണ് (ഏകദേശം 20.5 കോടി രൂപ) പുതുക്കിയ സമ്മാനത്തുക. സിംഗിൾസ് മത്സരങ്ങളിൽ ആദ്യ റൗണ്ടിൽ തോറ്റു പുറത്താകുന്നവരുടെ സമ്മാനത്തുക 13 ശതമാനവും വർധിപ്പിച്ചു. മേയ് 28 മുതൽ ജൂൺ 11 വരെയാണ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റ് നടക്കുന്നത്.

English Summary: French Open: 12.3% increase in prize money

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS