ബെലാറൂസ് താരത്തിന്റെ ഹാൻഡ് ഷേക്ക് നിരസിച്ച് യുക്രെയ്ൻ താരം; ഓപ്പൺ വാർ!

സബലേങ്കയ്ക്കു കൈ കൊടുക്കാതെ നടന്നു നീങ്ങുന്ന കോസ്റ്റ്യൂക് (ഇടത്)
SHARE

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് മത്സരത്തിനിടെ ബെലാറൂസ് താരം അരീന സബലേങ്കയ്ക്കു കൈ കൊടുക്കാതെ യുക്രെയ്ൻ താരം മാർത കൊസ്റ്റ്യൂക്. വനിതാ സിംഗിൾസിലെ ആദ്യ റൗണ്ട് മത്സരത്തിൽ രണ്ടാം സീഡായ സബലേങ്കയോട് തോറ്റതിനു പിന്നാലെയാണ് കൊസ്റ്റ്യൂക് ‘ഹാൻഡ് ഷേക്ക്’ നിരസിച്ചത്. യുക്രെയ്നുനേരെയുള്ള റഷ്യൻ അധിനിവേശം ബെലാറൂസ് പിന്തുണയ്ക്കുന്നതായിരുന്നു കാരണം. മത്സരശേഷം സബലേങ്ക കൈനീട്ടിയെങ്കിലും അതു ഗൗനിക്കാതെ കൊസ്റ്റ്യൂക് പുറത്തേക്കു നടന്നു നീങ്ങുകയായിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ സബലേങ്ക നിലപാട് പ്രഖ്യാപിക്കാത്തതാണ് തന്റെ പ്രതിഷേധത്തിനു കാരണമെന്ന് കൊസ്റ്റ്യൂക് പിന്നീട് പ്രതികരിച്ചു.

വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ എട്ടാം സീഡ് ഗ്രീസിന്റെ മരിയ സക്കാരി പുറത്തായി. ചെക്ക് റിപ്പബ്ലിക് താരം കരോലിന മുച്ചോവയാണ് (7-6, 7-5) സക്കാരിയെ അട്ടിമറിച്ചത്. പോളണ്ടിന്റെ മാഗ്ദ ലിനെറ്റിനെ തോൽപിച്ച് കാനഡയുടെ യുവ താരം ലെയ്‌ല ഫെർണാണ്ടസും (6-3, 1-6, 6-3) രണ്ടാം റൗണ്ടിലെത്തി. പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ അഞ്ചാം സീ‍ഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് ചെക്ക് റിപ്പബ്ലിക് താരം ജിരി വെസ്‍ലിക്കെതിരെ (7-5, 6-3, 4-6, 7-6) വിയർത്തു ജയിച്ചു. 

English Summary : Ukrainian star Marta Kostyuk give shake hands to Belarus star Aryna Sabalenka in french open tennis match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS