പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ലോക മൂന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പ്രീ ക്വാർട്ടറിൽ. സ്പാനിഷ് താരം അലെയാന്ദ്രോ ഡേവിഡോവിച്ച് ഫോകീനയെ കടുത്ത പോരാട്ടത്തിലാണ് സെർബിയൻ താരം ജോക്കോ മറികടന്നത് (7–6,7–6,6–2). ഓസ്ട്രേലിയൻ താരം കൊക്കിനാകിസിനെ തോൽപിച്ച് (6–4,6–1,3–6,7–6) റഷ്യൻ താരം കാരൻ ഖാച്ചനോവ്, റഷ്യൻ താരം ആന്ദ്രെ റുബലേവിനെ തോൽപിച്ച് ഇറ്റാലിയൻ താരം ലൊറൻസോ സൊനെഗോ (5–7,0–6,6–3,7–6,6–3), ഓസ്ട്രിയൻ താരം സെബാസ്റ്റ്യൻ ഒഫ്‌നറെ തോൽപിച്ച് (7–5,3–6,5–7,6–1,4–6) ഇറ്റാലിയൻ താരം ഫാബിയോ ഫൊനീനി എന്നിവരും പ്രീ ക്വാർട്ടറിലെത്തി.
വനിതാ സിംഗിൾസിൽ മൂന്നാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗുലയെ വീഴ്ത്തി ബൽജിയം താരം എലിസ് മെർട്ടൻസ് പ്രീ ക്വാർട്ടറിൽ കടന്നു (6–1,6–3). റഷ്യൻ താരം കാമില റാഖിമോവയെ തോൽപിച്ച് (6–2,6–2) ബെലാറൂസ് താരം അരീന സബലേങ്ക, യുഎസ് താരം പെയ്റ്റൻ സ്റ്റിയേൺസിനെ നിഷ്പ്രഭയാക്കി (6–0,6–1) റഷ്യൻ താരം ദാരിയ കസാറ്റ്കിന, റഷ്യൻ താരം അന്ന ബ്ലിങ്കോവയെ തോൽപിച്ച് (2–6,6–2,7–5) യുക്രെയ്ൻ താരം എലിന സ്വിറ്റോലിന എന്നിവരും പ്രീ ക്വാർട്ടറിലെത്തി.
English Summary : Novak djokovic enter to french open tennis pre quarter match